വിഴിഞ്ഞം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ താമസിച്ചിരുന്ന വിഘ്നേശ്വരി (27) ആണ് മരിച്ചത്. ......
മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഭാവനാ സ്റ്റുഡിയോസ്' ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് പുരോഗമിക്കുന്നു. പ്രശസ്ത നർത്തകിയായ സുജിന ശ്രീധരൻ (നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ) ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്. ......
തിരുവനന്തപുരം: രാജ്യത്ത് 2011-ന് ശേഷമുള്ള ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) ആദ്യ ഘട്ടത്തിന് സംസ്ഥാനത്ത് ഇന്ന് തുടക്കമായി. ജൂലൈ 30 വരെ നീളുന്ന ഈ ഒന്നാം ഘട്ടത്തിൽ വീടുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന പാർപ്പിട സെൻസസാണ് നടക്കുന്നത്. ......
കൊച്ചി/ തിരുവനന്തപുരം:'ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി' എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ നികുതി വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിച്ച ചരക്കുസേവന നികുതി (ജി.എസ്.ടി) വിജയകരമായ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കി പത്താം വർഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) 22.27 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വരുമാനം സമാഹരിച്ചാണ് ജി.എസ്.ടി രാജ്യത്തിന്റെ സാമ്പത്തിക ചരിത്രം തിരുത്തിക്കുറിച്ചത്. ......
ഭോപ്പാൽ: പശുസംരക്ഷണത്തിന്റെ പേരിൽ തല്ലിക്കൊന്ന കേസിൽ ഏഴ് പ്രതികളെ ശിക്ഷിച്ച വനിതാ ജഡ്ജിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വർഗീയ സൈബർ ആക്രമണം. മധ്യപ്രദേശിലെ നർമദാപുരം ജില്ലാ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായ തബസ്സം ഖാന് നേരെയാണ് അവരുടെ മതപരമായ ഐഡന്റിറ്റി മുൻനിർത്തി വ്യാപകമായ ആക്രമണം നടക്കുന്നത്. ......
തിരുവനന്തപുരം: ടെക്നോപാർക്ക് മേഖല ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന രണ്ട് യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. ആക്കുളം കരിമണൽ സ്വദേശിയായ സച്ചു (27), മൺവിള സ്വദേശിയായ അഖിൽ (25) എന്നിവരാണ് കോവളം ജങ്ഷനിൽ പിടിയിലായത്. ......
വാഷിങ്ടൺ: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ട്രംപ് ഭരണകൂടത്തിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പിൽ ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഫ്രഞ്ച് ടീം നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചത്. ......
കണ്ണൂർ/കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തീവ്ര മഴ മുന്നറിയിപ്പും ജില്ലകളിൽ തുടരുന്ന ശക്തമായ മഴയും പരിഗണിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലായ് 1 (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലാ കലക്ടർമാർ ഉത്തരവിറക്കിയത്.
പ്രൊഫഷണൽ കോളേജുകൾ, മറ്റ് കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ......
കോഴിക്കോട്: കോഴിക്കോട്ട് ലഹരിക്കേസിൽ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതിയാപ്പ സ്വദേശിനി കീർത്തന (21), നന്മണ്ട സ്വദേശി അനന്തു (26) എന്നിവരാണ് പിടിയിലായത്. ......